ജില്ലയില്‍ 1034 ഹരിത ഓഫീസുകള്‍
ജനുവരി 26 ന് മുഖ്യമന്ത്രി 11163 ഓഫീസുകള്‍ ഹരിത ഓഫീസായി പ്രഖ്യാപിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് ജില്ലയില്‍ 1034 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുകയുണ്ടായി. ജില്ലയില്‍ ആകെ 1402 ഓഫീസുകളാണ് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 319 ഓഫീസുകള്‍ക്ക് എ ഗ്രേഡും, 349 ഓഫീസുകള്‍ക്ക് ബി ഗ്രേഡും, 366 ഓഫീസുകള്‍ക്ക് സി ഗ്രേഡും ലഭിച്ചു.
90-100 വരെ മാര്‍ക്ക് ലഭിക്കുന്ന ഓഫീസുകള്‍ എ ഗ്രേഡ് ആയും 80-89 വരെ മാര്‍ക്ക് ലഭിക്കുന്ന ഓഫീസുകള്‍ ബി ഗ്രേഡായും 70-79 വരെ മാര്‍ക്ക് ലഭിക്കുന്ന ഓഫീസുകള്‍ സി ഗ്രേഡായുമാണ് കണക്കാക്കുന്നത്. ഗ്രേഡ് ലഭിക്കാത്ത 368 ഓഫീസുകളില്‍ ഫെബ്രുവരി 14 ന് ശേഷം തുടര്‍ പരിശോധന നടത്തും. പോരായ്മകള്‍ പരിഹരിച്ച് അറിയിക്കുന്നതിന് എല്ലാ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയ. ബി, സി ഗ്രേഡുകള്‍ ലഭിച്ച ഓഫീസുകള്‍ എ ഗ്രേഡിലേക്ക് മാറുന്നതിനുളള പ്രവര്‍ത്തനവും പുരോഗമിക്കുന്നു. എ ഗ്രേഡ് ലഭിച്ച ജില്ലാ-താലൂക്കുതല ഓഫീസുകള്‍ക്കുളള സാക്ഷ്യപത്രം ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ.യൂസഫ് കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഐസക്ക്, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഷാനവാസ്, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ കെ എസ് കാവ്യ, അസാല എ സോബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.353/2021)
- Log in to post comments