Post Category
കുടുംബശ്രീ; എഴുത്ത് പരീക്ഷ ആറിന്
കുടുംബശ്രീ ഫാം സൂപ്പര്‍വൈസര്‍, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ ഫെബ്രുവരി ആറിന് അഞ്ചാലുംമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഫാം സൂപ്പര്‍വൈസര്‍, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്ക് രാവിലെ 10.30 നും മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലെ പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ടിനും നടത്തും. ഹാള്‍ടിക്കറ്റ് തപാല്‍ മുഖേന അയച്ചിട്ടുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ ഉദ്യോഗാര്‍ത്ഥികള്‍ കരുതണം. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം രാവിലെ 10 ന് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.
(പി.ആര്‍.കെ നമ്പര്‍.356/2021)
date
- Log in to post comments