Skip to main content

രോഗമുക്തി 1308, കോവിഡ്  690

ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 3) 1308 പേര്‍ കോവിഡ് രോഗമുക്തരായി. 690 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ ഇളമാട്, മേലില, പേരയം, തേവലക്കര, കുളക്കട, ക്ലാപ്പന, വിളക്കുടി, അഞ്ചല്‍, തൃക്കരുവ, ചവറ, പെരിനാട്, പടിഞ്ഞാറേകല്ലട, നെടുവത്തൂര്‍, പത്തനാപുരം, പവിത്രേശ്വരം, ആദിച്ചനല്ലൂര്‍, വെളിയം, എഴുകോണ്‍, കുന്നത്തൂര്‍, കൊറ്റങ്കര, തെക്കുംഭാഗം പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 685 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 67 പേര്‍ക്കാണ് രോഗബാധ. കാവനാട്-എട്ട്, മുണ്ടയ്ക്കല്‍-ഏഴ്, പട്ടത്താനം-നാല്, കുരീപ്പുഴ, നേതാജി നഗര്‍, മംഗലത്ത് നഗര്‍, മങ്ങാട്, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-19, പുനലൂര്‍-16, കരുനാഗപ്പള്ളി-12, പരവൂര്‍-അഞ്ച്  എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഇളമാട്-49, മേലില-31, പേരയം-28, തേവലക്കര-27, കുളക്കട-23, ക്ലാപ്പന, വിളക്കുടി ഭാഗങ്ങളില്‍ 17 വീതവും അഞ്ചല്‍, തൃക്കരുവ പ്രദേശങ്ങളില്‍ 16 വീതവും ചവറ, പെരിനാട്, പടിഞ്ഞാറേ കല്ലട എന്നിവിടങ്ങളില്‍ 15 വീതവും നെടുവത്തൂര്‍, പത്തനാപുരം, പവിത്രേശ്വരം ഭാഗങ്ങളില്‍ 14 വീതവും ആദിച്ചനല്ലൂര്‍, വെളിയം പ്രദേശങ്ങളില്‍ 13 വീതവും എഴുകോണ്‍, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ 11 വീതവും കൊറ്റങ്കര, തെക്കുംഭാഗം പ്രദേശങ്ങളില്‍ 10 വീതവും തലവൂര്‍, മയ്യനാട് ഭാഗങ്ങളില്‍ ഒന്‍പതു  വീതവും ഇടമുളയ്ക്കല്‍-എട്ട്, ഇട്ടിവ, കരവാളൂര്‍, തൃക്കോവില്‍വട്ടം, നെടുമ്പന, വെട്ടിക്കവല, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഏഴു വീതവും കിഴക്കേ കല്ലട, ചാത്തന്നൂര്‍, നീണ്ടകര, മൈലം ഭാഗങ്ങളില്‍ ആറു വീതവും ഏരൂര്‍, അലയമണ്‍, കല്ലുവാതുക്കല്‍, തൊടിയൂര്‍, പട്ടാഴി, പിറവന്തൂര്‍, പൂതക്കുളം, പൂയപ്പള്ളി, ശൂരനാട് വടക്ക് പ്രദേശങ്ങളില്‍ അഞ്ചു  വീതവും ആര്യങ്കാവ്, ഇളമ്പള്ളൂര്‍, അയത്തില്‍, ചിതറ, ചിറക്കര എന്നിവിടങ്ങളില്‍ നാലു വീതവും ആലപ്പാട്, ഉമ്മന്നൂര്‍, കടപ്പാക്കട, ക്ലാപ്പന, പനയം, പ•ന ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.361/2021)

date