ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും
ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസസിലെ ഫയര്മാന് (ട്രെയിനി) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍ : 069/2017) തെരഞ്ഞെടുപ്പിനായി മാര്‍ച്ച് 23 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, എന്നീ ജില്ലകളിലുള്ള (കോഴിക്കോട് മേഖലയിലെ) ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും താഴെപ്പറയും പ്രകാരം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടില്‍ (രണ്ട് ബാച്ചുകളിലായി) രാവിലെ ആറ് മുതല്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന് ടിക്കറ്റ് www.keralapsc.gov.in നിന്നും (പ്രൊഫൈലില്‍) ഡൗണ്‍ലോഡ് ചെയ്തെടുത്ത്, കമ്മീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസലുമായി കൃത്യസമയത്ത് കായികക്ഷമതാ പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചേരണം. നിശ്ചിത തീയതിയില്‍ പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുന്നതല്ല.
ഒന്നാം ബാച്ചിലുള്ള 2841 മുതല്‍ 2935 വരെയുള്ളവര്‍ക്കും രണ്ടാം ബാച്ചിലുള്ള 2936-3031 വരെയും മേയ് ഏഴിനും ഒന്നാം ബാച്ചിലുള്ള 3032-3127, രണ്ടാം ബാച്ചിലുള്ള 3128-3223 വരെയുള്ളവര്‍ക്ക് മേയ് എട്ടിനും ഒന്നാം ബാച്ചിലുള്ള 3224-3319, രണ്ടിലുള്ള 3320-3415 വരെയുള്ളവര്‍ക്ക് ഒമ്പതിനും ഒന്നിലുള്ള 3416-3511, രണ്ടിലുള്ള 3512-3607 എന്നിവര്‍ക്ക് പത്തിനും ഒന്നിലുള്ള 3608-3703. രണ്ടിലുള്ള 3704-3799 എന്നിവര്‍ക്ക് 11 നും ഒന്നിലുള്ള 3800-3895 വരെയുള്ളവര്‍ക്ക് 14 നും പരീക്ഷ നടക്കും.
പി.എന്‍.എക്സ്.1696/18
- Log in to post comments