ജനകീയതയുടെ ഉത്സവമായി മിലന്‍: പ്രദര്‍ശനത്തിനെത്തുന്നത് ആയിരങ്ങള്‍
എന്റെ താനൂര്‍ പദ്ധതിയുടെ ഭാഗമായി കേരളാ ഫോക് ലോര്‍ അക്കാദമിയുമായി സഹകരിച്ച് താനൂര്‍ ദേവധാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച 'മിലന്‍' ദേശീയ കരകൗശല മേള ജനശ്രദ്ധയാകര്‍ഷിക്കുന്നു. 25 സംസ്ഥാനങ്ങളില്‍ നിന്നായി 125 സ്റ്റാളുകളിലായി വിവിധ തരം ഉത്പ്പന്നങ്ങള്‍ പ്രദര്‍ശനവും വില്‍പ്പനയുമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ദിനം പ്രതി വൈകീട്ട് നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, ചത്തീസ് ഗഡ്, പശ്ചിമബംഗാള്‍, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. വിവിധ സാംസ്‌കാരിക സമ്മേളനങ്ങല്‍ മന്ത്രിമാരായ എ.കെ ബാലന്‍, ഡോ. കെ.ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, വി അബ്ദുറഹ്മാന്‍ എം.എല്‍.എ, ഡോ: കെ.കെ.എന്‍ കുറുപ്പ്, ആലങ്കോട് ലീലാകൃഷ്ണന്‍, കീച്ചേരി രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 10 ദിവസ നീണ്ടുനില്‍ക്കുന്ന മേളയും സാംസ്‌കാരിക പരിപാടികളും ഞായറാഴ്ച വരെ നീളും. മിലനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
- Log in to post comments