ഹൈടെക് ആയി ഞാറയ്ക്കൽ ഗവൺമെൻറ് വൊക്കാഷനൽ ഹയർ സെക്കൻഡറി സ്കൂൾ
എറണാകുളം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് ആയി ഞാറയ്ക്കൽ ഗവൺമെൻറ് വൊക്കാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത് . കിഫ്‌ബി ഫണ്ടിൽ നിന്ന് 5 കോടി രൂപയും എം എൽ എ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും ചെലവഴിച്ചാണ് ഹൈടെക് മന്ദിരം നിർമിച്ചത് . എസ് ശർമ്മ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ 10 കോടി രൂപ ചെലവിൽ രണ്ട് ബഹുനിലക്കെട്ടിടങ്ങളാണ് നിർമ്മിച്ചത്. നവീന ക്ലാസ് മുറികൾ, ലൈബ്രറി , മെസ് ഹാൾ , റിസോഴ്‌സ് റൂം എന്നിവ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട് .
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോമി, ഞാറക്കൽ പഞ്ചായത്ത് പ്രസിഡൻറ് ടി ടി ഫ്രാൻസിസ് ' ജില്ലാ പഞ്ചായത്തംഗം ഡോണോ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തംഗം അഗസ്ത്യൻ മണ്ടോത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.പി ഗാന്ധി, പ്രഷീല സാബു, ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ദീപ ജി എസ്, എസ് എസ് എ കോർഡിനേറ്റർ മഞ്ജു, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബിന്ദു ഗോപി , പി ടി എ പ്രസിഡൻറ് കെ ഡി കാർത്തികേയൻ, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ സിന്ധു, ബിപിഒ പോൾ കെ ടി,പരിസ്ഥിതി ക്ലബ്ബ് ജില്ല കോർഡിനേറ്റർ സുബൈർ . മുൻ എച്ച് എം മാർഗരറ്റ് ജോളി, സെന്റ് മേരീസ് ചർച്ച് വികാരി ഫാ ജോസഫ് കരുമത്തി, പൂർവ്വ അധ്യാപകൻ പുരുക്ഷോത്തമൻ പൂർവ്വ വിദ്യാർത്ഥി ലഫ് കേണൽ (റിട്ട.) വി എ സോമനാഥൻ എന്നിവർ സംസാരിച്ചു'. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ സരിത എസ് സ്വാഗതവും എച്ച് എം പി എൻ ഉക്ഷ നന്ദിയും പറഞ്ഞു
- Log in to post comments