Skip to main content

കോവിഡ് 586, രോഗമുക്തി 317

ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 9) 586 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  317 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ മൈനാഗപ്പള്ളി, കുന്നത്തൂര്‍, വെട്ടിക്കവല, തെക്കുംഭാഗം, ഇളമ്പള്ളൂര്‍, ശാസ്താംകോട്ട, തൃക്കോവില്‍വട്ടം, പട്ടാഴി, പത്തനാപുരം, ശൂരനാട് വടക്ക്, കുളക്കട, തലവൂര്‍, വിളക്കുടി, പൂയപ്പള്ളി, പെരിനാട് ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 580 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍  37 പേര്‍ക്കാണ് രോഗബാധ. കാവനാട്, വടക്കേവിള എന്നിവിടങ്ങളില്‍ നാലു വീതവും ഇരവിപുരം, മുണ്ടയ്ക്കല്‍ ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍  രോഗബാധിതരുള്ളത്
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-21, കരുനാഗപ്പള്ളി-19, കൊട്ടാരക്കര-15, പരവൂര്‍-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം
ഗ്രാമപഞ്ചായത്തുകളില്‍ മൈനാഗപ്പള്ളി-36, കുന്നത്തൂര്‍-30, വെട്ടിക്കവല-28,  തെക്കുംഭാഗം-25, ശാസ്താംകോട്ട-24, ഇളമ്പള്ളൂര്‍-23, തൃക്കോവില്‍വട്ടം-19, പട്ടാഴി-18, പത്തനാപുരം, ശൂരനാട് വടക്ക് ഭാഗങ്ങളില്‍ 13 വീതവും കുളക്കട, തലവൂര്‍, വിളക്കുടി എന്നിവിടങ്ങളില്‍ 12 വീതവും പൂയപ്പള്ളി, പെരിനാട് പ്രദേശങ്ങളില്‍ 11 വീതവും മൈലം-ഒന്‍പത്, ഉമ്മന്നൂര്‍, പിറവന്തൂര്‍, ഭാഗങ്ങളില്‍ എട്ടു വീതവും അഞ്ചല്‍, കരീപ്ര, കല്ലുവാതുക്കല്‍, കുളത്തൂപ്പുഴ, ചവറ, വയനാട് എന്നിവിടങ്ങളില്‍ ഏഴു വീതവും ഇടമുളയ്ക്കല്‍, കുമ്മിള്‍, കൊറ്റങ്കര, പട്ടാഴി വടക്കേക്കര, പവിത്രേശ്വരം, വെളിയം, ശൂരനാട് തെക്ക് ഭാഗങ്ങളില്‍ ആറു വീതവും ആലപ്പാട്, കിഴക്കേകല്ലട, എഴുകോണ്‍, നെടുമ്പന  പ•ന, മേലില പ്രദേശങ്ങളില്‍ അഞ്ചു വീതവും ഇട്ടിവ, ഓച്ചിറ, കരവാളൂര്‍ ചടയമംഗലം, തൃക്കരുവ, പനയം, പോരുവഴി ഭാഗങ്ങളില്‍ നാലു വീതവും ആദിച്ചനല്ലൂര്‍, ഇളമാട്, ക്ലാപ്പന, തൊടിയൂര്‍, പേരയം  പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.340/2021)

date