സ്വപ്‌നസമാനമായ വികസനമാണ് രണ്ട് വര്‍ഷംകൊണ്ട് കേരളത്തിലുണ്ടായത് - മന്ത്രി കെടി ജലീല്‍
സ്വപ്‌നസമാനമായ വികസനമാണ്‌കേരളത്തില്‍ രണ്ട് വര്‍ഷംകൊണ്ടുണ്ടായതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍. മന്ത്രിസഭയുടെരണ്ടാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറംഎംഎസ്പി എല്‍പി സ്‌കൂളില്‍ നടക്കുന്ന വ്യാപാര - വിപണന പ്രദര്‍ശന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏറെകാലമായിമുടങ്ങി കിടന്ന ദേശീയപാത സ്ഥലമെടുപ്പും ഗെയ്ല്‍വാതകപൈപ്പ്‌ലൈന്‍ പദ്ധതിയും യാഥാര്‍ഥ്യമാക്കിയത് സര്‍ക്കാരിന്റെ ഇച്ചാശക്തിയാണ്കാണിക്കുന്നത്. വികസനത്തിനായി സ്ഥലംവിട്ട് കൊടുക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തിയാണ്‌സര്‍ക്കാര്‍ഓരോ പദ്ധതിക്കും സ്ഥലം ഏറ്റെടുക്കുന്നത്. സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുള്ളത് കൊണ്ടാണ് ജനങ്ങള്‍ വൈമനസ്യംകൂടാതെവികസന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത്. ഒരുവാര്‍ഡില്‍ പോലും മത്സരിച്ച് ജയിക്കാന്‍ കഴിയാത്ത ആളുകളാണ്‌വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നത്. ചില തത്പര കക്ഷികളാണ് പല പദ്ധതികളും എതിര്‍ത്ത് മുന്നോട്ട് വരുന്നത്. സ്ഥലവും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്കില്ലാത്ത ആശങ്കയുംവേവലാതിയുമാണ് ഇത്തരക്കാര്‍ക്കുള്ളത്. ഇന്ന് സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ നാളെ അംഗീകരിക്കുയും പ്രകീര്‍ത്തിക്കുകയുംചെയ്യും.
ദേശീയപാതക്കായിജില്ലയില്‍ 78 കിലോമീറ്റര്‍സര്‍വെ പൂര്‍ത്തിയാക്കി. ഗെയ്ല്‍വാതകപൈപ്പ്‌ലൈനിനായി 40 കിലോമീറ്ററിന് നഷ്ടപരിഹാരം നല്‍കി പൈപ്പ് ലൈന്‍ സ്ഥാപിച്ചു. 18 കിലോമീറ്റര്‍ നഷ്ടപരിഹാരം നല്‍കി ഉടന്‍ സ്ഥാപിക്കും. ദേശീയപാതക്കായി ഭൂമി ഏറ്റെടുത്തിട്ടില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ രാജപാതയുംകേരളത്തില്‍ഇടുങ്ങിയ പാതയുമായിരിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെവാര്‍ഷിക പദ്ധതികള്‍ക്ക് സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അംഗീകാരം നല്‍കുന്നത്. പദ്ധതി ചെലവ് 90.9 ശതമാനത്തില്‍ എത്തി എന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ക്കുള്ള പുതുതായി ലഭിച്ച അപേക്ഷകള്‍ ഉടന്‍ പരിഗണിക്കും. അനര്‍ഹരായ ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ്‌സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്. പിഎച്ച്‌സി കളില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ട് പാരാ മെഡിക്കല്‍ സ്റ്റാഫിനെയും നിയമിച്ച് ഉച്ചക്ക് ശേഷവും പ്രവര്‍ത്തന സജ്ജമാക്കി. പ്രഥമിക ആരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി.
പൊതുവിദ്യാലയങ്ങള്‍ മികവിന്റെകേന്ദ്രങ്ങളാക്കി മാറ്റുന്നതിന് സര്‍ക്കാരിന് കഴിഞ്ഞു. കഴിഞ്ഞ അധ്യായന വര്‍ഷം 1.5 ലക്ഷം കുട്ടികളാണ്‌സര്‍ക്കാര്‍സ്‌കൂളുകളില്‍ അധികംചേര്‍ന്നത്. പൊതുവിദ്യാലയങ്ങള്‍ നല്‍കുന്ന മതനിരപേക്ഷ മനസ്സ്‌സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് ലഭിക്കുകയില്ല. പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. പല സര്‍ക്കാര്‍സ്‌കൂളുകളിലും പ്രവേശനം ലഭിക്കാന്‍ രക്ഷിതാക്കള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥ വരെയുണ്ടായി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മതരാഷ്ട്രീയ വ്യത്യാസമില്ലാതെയും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയുംഎല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെസമഗ്ര വിവരം ഉള്‍പ്പെടുത്തി ജില്ലാഭരണകൂടം തയ്യാറാക്കിയമൊബൈല്‍ ആപ് മന്ത്രി കെടി ജലീല്‍ പ്രകാശനം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി കാര്‍ഡ്‌വിതരണം മന്ത്രി നിര്‍വഹിച്ചു. ജൈവകൃഷിരംഗത്ത് മികച്ച സംഭാവന നല്‍കിയ ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് മന്ത്രി നിര്‍വഹിച്ചു. കൂട്ടിലങ്ങാടി, കുറുവ,ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകള്‍ യഥാക്രമം ആദ്യമൂന്ന് സ്ഥാനങ്ങള്‍ നേടി. മൂന്ന്, രണ്ട്, ഒന്ന് ലക്ഷം വീതമാണ് അവാര്‍ഡ്തുക
വി അബ്ദുറഹ്മാന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യപ്രഭാഷണം നടത്തി. എഡിഎംവി. രാമചന്ദ്രന്‍, ഡെ്പ്യൂട്ടി കലക്ടര്‍ ഡോ. ജെഒ അരുണ്‍, വാര്‍ഡ്കൗണ്‍സിലര്‍കെവിശശികുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍സി അയ്യപ്പന്‍, ജില്ലാമെഡിക്കല്‍ഓഫീസര്‍ഡോ. കെ സക്കീന, സിപിഎംജില്ലാസെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments