Skip to main content

നവകേരളംമിഷന്‍ പദ്ധതി ജില്ലയില്‍കാഴ്ചവെച്ചത് മാതൃകാ പ്രവര്‍ത്തനമെന്ന് ജില്ലാ കലക്ടര്‍

ജനകീയ ബദല്‍ സംവിധാനത്തിലൂടെവികസനം സഫലീകരിക്കാനായിസര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം മിഷന്‍ പദ്ധതി ജില്ലയില്‍കാഴ്ചവെച്ചത്മാതൃകാ പ്രവര്‍ത്തനമെന്ന് ജില്ലാകളക്ടര്‍ അമിത്മീണ. മന്ത്രിസഭാരണ്ടാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത്ആരംഭിച്ച വിപണന പ്രദര്‍ശന മേളഉദ്ഘാടന ചടങ്ങില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണം, ശുചിത്വം, കാര്‍ഷിക ഭൂമിയുടെ വീണ്ടെടുപ്പ് തുടങ്ങിയ മേഖലകളില്‍ ഹരിതകേരളം മിഷന്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായിഅജൈവ മാലിന്യങ്ങള്‍വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്‌സ്വീകരിക്കുന്നതിനായി ജില്ലയില്‍ഹരിത കര്‍മസേനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. മാലിന്യങ്ങള്‍സംഭരിക്കുന്നതിനായി പഞ്ചായത്ത് തലങ്ങളില്‍ അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങളും ബ്ലോക്ക്തലത്തില്‍ വിഭവ വീണ്ടെടുക്കല്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യത്തിന്റെ തോത് കുറയ്ക്കുന്നതിനും, രണ്ട് സ്വാപ് ഷോപ്പുകള്‍ആരംഭിച്ചു.
കാര്‍ഷികമേഖലയുടെവികസനത്തിനായി 'സുജലംസുഫലം ' പദ്ധതിയും ജില്ലയിലെ പ്രമുഖ നദിയായചാലിയാറിനെ മാലിന്യമുക്തമാക്കാനായി 'മാലിന്യമുക്തചാലിയാര്‍' പദ്ധതിയും ജില്ലയിലെസര്‍ക്കാര്‍ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാനുള്ള പദ്ധതികളും മാതൃകാപരമായ പ്രവര്‍ത്തനമാണ്കാഴ്ചവെച്ചത്. ഭവന രഹിതര്‍ക്കായി ലൈഫ്മിഷന്റെആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന വീടുകളുടെരണ്ടാം ഘട്ട നിര്‍മാണം ഏപ്രില്‍ 28 ന് ആരംഭിച്ചു. ജില്ലയില്‍ഇതുവരെ 1700 വീടുകള്‍ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയില്‍ നിന്നും 10801 പേര്‍ക്കായി 16,36,75,994 രൂപ അനുവദിച്ചു. ഗെയില്‍പൈപ്പ് ലൈന്‍ പദ്ധതിയുടെ പൂര്‍ത്തീകരണം, നാഷണല്‍ഹൈവയ്ക്കായുള്ളസ്ഥലമെടുപ്പ്,  കുട്ടികള്‍ക്കുള്ള എം.ആര്‍വാക്‌സിന്‍ വിതരണംതുടങ്ങിയവ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട്  നടപ്പാക്കാന്‍  സാധിച്ചതായുംകളക്ടര്‍ പറഞ്ഞു.
ആര്‍ദ്രംമിഷന്റെ ഭാഗമായി 05 ആരോഗ്യകേന്ദ്രങ്ങള്‍ രണ്ടുവര്‍ഷത്തിനിടെ നിര്‍മാണം പൂര്‍ത്തിയാക്കി. ജില്ലിയിലെ 138 വില്ലേജുകളിലും ബി.ടി.ആര്‍ എന്‍ട്രിഡിജിറ്റലൈസ്‌ചെയ്തു.  എല്ലാവില്ലേജുകളിലും ഓണ്‍ലൈന്‍ സംവിധാനം, കളക്ടറേറ്റിലും ആര്‍.ഡി.ഒ ഓഫീസുകളിലും ഇ-ഓഫീസ്‌സംവിധാനം തുടങ്ങിയവയുംജില്ലയില്‍ നടപ്പാക്കി. ഇ-ഡിസ്ട്രിക്റ്റ്മുഖേന കഴിഞ്ഞ വര്‍ഷം 9.5 ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായുംകളക്ടര്‍ പറഞ്ഞു.  

 

date