മുട്ടക്കോഴി വിതരണം
ആലപ്പുഴ: ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്ന് 46-90 ദിവസം പ്രായമുള്ള സങ്കരയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 100 രൂപ പ്രകാരം വിതരണം ചെയ്യുന്നു. മെയ് 17ന് രാവിലെ ഒമ്പതിനാണ് വിതരണം. ആവശ്യക്കാർ ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടുക.
(പി.എൻ.എ 958/ 2018)
കുക്ക്/ഹെൽപ്പർ നിയമനം: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ/കൊല്ലം/ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽ കുക്ക്/ഹെൽപ്പർ തസ്തികകളിൽ ദിവസവേതന/കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയോഗിക്കുന്നതിനായി പട്ടികവർഗ്ഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-നും 45-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.അർപ്പണ മനോഭാവവും പാചകകലയിൽ താല്പര്യം ഉള്ളവരും വെള്ളക്കടലാസിൽ അപേക്ഷ തയ്യാറാക്കി ജാതി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം വാക്ക്-ഇൻ-ഇന്റർവ്യൂവിന് മെയ് 14ന് രാവിലെ 11ന് അപേക്ഷ പുനലൂർ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ ഹാജരാകണം.വിശദ വിവരത്തിന് ഫോൺ 0475 2222353 .
(പി.എൻ.എ 959/ 2018)
എൽ. ബി.എസ് സെന്റർ: ഗസ്റ്റ് ലക്ചറർ നിയമനം
ആലപ്പുഴ: എൽ. ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ ആലപ്പുഴ ഉപകേന്ദ്രത്തിൽ ഗസ്റ്റ് ലക്ചറർ (ഹാർഡ്വെയർ) തസ്തികകളിലേക്ക് പാനൽ രൂപികരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ മെയ് ഒമ്പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കളമശ്ശേരി ഓഫീസിൽ ഹാജരാകണം. യോഗ്യത:ഫസ്റ്റ് ക്ലാസോടു കൂടിയുള്ള ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യണിക്കേഷൻ, കമ്പ്യൂട്ടർ എൻജിനീയറിങ്ങ് ബിരുദം/ സാങ്കേതിക വിദ്യഭ്യാസ സ്ഥാപനത്തിൽ നിന്നു ലഭിച്ച കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് മെയിന്റനൻസ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എൻജിനീയറിങ്ങ് ത്രിവത്സര ഡിപ്ലോമ. ബന്ധപ്പെട്ട വിഷയത്തിൽ ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന/പ്രവൃത്തി പരിചയം. ഫോൺ :0484 2541520, 0477 2254588.
(പി.എൻ.എ 960/ 2018)
- Log in to post comments