പ്രദേശിക പരിശീലന കേന്ദ്രം; പുതിയ കെട്ടിടം ഉദ്ഘാടനം 13 ന്
കുളത്തൂപ്പുഴ ഹൈ ടെക് ഡയറി ഫാമിന് സമീപം നിര്‍മാണം പൂര്‍ത്തീകരിച്ച പരിശീലന കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 13 ന് ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി കെ രാജു നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് സാം കെ ഡാനിയല്‍ അധ്യക്ഷനാകും. ആയൂര്‍ കളക്ടീവ് ഡയറി ഫാമിനുള്ള നാടന്‍ പശുക്കുട്ടികളുടെ വിതരണം എന്‍ കെ പ്രേമചന്ദ്രന്‍ എം പി നിര്‍വഹിക്കും.
കെ എല്‍ ഡി ബോര്‍ഡ് എം ഡി ഡോ ജോസ് ജെയിംസ്, ജില്ലാ പഞ്ചായത്തംഗം കെ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം റെജി ഉമ്മന്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ കെ എം ദിലീപ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രനാഥ്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ മേഴ്‌സി ജോര്‍ജ്ജ്, ആയൂര്‍ കളക്ടീവ് ഡെയറി ഫാം പ്രസിഡന്റ് ജെ പ്രഭാകരന്‍പിള്ള, മാനേജര്‍(എ എച്ച്) ഡോ പി എസ് അരുണ്‍കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.343/2021)
- Log in to post comments