Skip to main content

കോവിഡ്; വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡ ലംഘനം കണ്ടുപിടിക്കുന്നതിനായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രിയ ഐ. നായരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മാസ്‌ക് ധരിക്കാതിരിക്കല്‍, രജിസ്റ്റര്‍, സാനിറ്റൈസര്‍ എന്നിവ സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സാമൂഹിക അകലം പാലിക്കാതിരിക്കുന്നതിനും തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ സൂക്ഷിക്കാത്തതിനും നഗരത്തിലെ ബാറുകള്‍ക്കെതിരെ കേസെടുത്തു. തുടര്‍ ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും ഡെപ്യൂട്ടി കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പരിശോധനയില്‍ തഹസീല്‍ദാര്‍ എസ് സജീദ്, കലക്‌ട്രേറ്റ് സൂപ്രണ്ട് എ സന്തോഷ്‌കുമാര്‍, വില്ലേജ് ഓഫീസര്‍ ബി സജീവ്, സുമിന, ശ്യാം എന്നിവര്‍ പങ്കെടുത്തു.
കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂര്‍, തേവലക്കര, പ•ന ഗ്രാമപഞ്ചായത്തുകളില്‍ പോസിറ്റീവ് കേസുകള്‍ നൂറിന് മുകളിലാണ്. ചവറ, കുലശേഖരപുരം, തഴവ, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ പോസിറ്റീവ് കേസുകള്‍ അന്‍പതിലും താഴാതെ നിലനില്‍ക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് പരിശോധന കര്‍ശനമാക്കുന്നതെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
 (പി.ആര്‍.കെ നമ്പര്‍.354/2021)

date