Skip to main content

കേന്ദ്ര പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കണം:  പി.കരുണാകരന്‍ എം.പി

    കേന്ദ്ര ഗ്രാമ വികസന വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ദാരിദ്ര്യ ലഘൂകരണ അടിസ്ഥാന സൗകര്യ വികസന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണവും പുരോഗതിയും വിലയിരുത്തുന്നതിനുള്ള ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ്   കോ- ഓര്‍ഡിനേഷന്‍ & മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യുടെ 2018-19 ലെ ആദ്യപാദ യോഗം കളക്ടറേറ്റ്് മിനി കോഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കണമെന്നും പദ്ധതികളുടെ ഗുണഫലം യഥാസമയം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും പി.കരുണാകരന്‍ എം.പി.  നിര്‍ദ്ദേശിച്ചു. യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  
     മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, പി.എം.എ.വൈ, ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍, കൃഷി, കെ.ഡബ്ല്യു.എ, ശുചിത്വമിഷന്‍, എന്‍.എച്ച്.എം തുടങ്ങിയ വിവിധ വകുപ്പുകളുടെ പരിപാടികള്‍ അവലോകനം ചെയ്തു.  യോഗത്തില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ., ജന പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ വി.കെ. ദിലീപ് സ്വാഗതവും അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ (പി&എം) അബ്ദുള്‍ ജലീല്‍ ഡി.വി നന്ദിയും പറഞ്ഞു. 
 

date