Skip to main content

 പ്രീമെട്രിക് ഹോസ്റ്റലുകളില്‍ സീറ്റൊഴിവ് 

        കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ കീഴില്‍  വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെയും  അണങ്കൂറില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെയും  പട്ടികജാതി വികസന വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  എട്ടുവീതം ഒഴിവുകളാണ് രണ്ട് ഹോസ്റ്റലുകളിലുമുളളത്.
    2018-19 അധ്യയന വര്‍ഷം അഞ്ച് മുതല്‍ 10 വരെ  ക്ലാസുകളില്‍ പഠിക്കുന്ന  പട്ടികജാതി വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം.  പട്ടികജാതി വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും.  ഏതാനും സീറ്റ് മറ്റു വിഭാഗങ്ങള്‍ക്കായി മാറ്റിവച്ചു.  പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഈ മാസം  25 നകം  വിദ്യാനഗര്‍ സ്‌കൗട്ട്ഭവന് സമീപമുളള പട്ടികജാതി  വികസന ഓഫീസില്‍  അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547630172.
 

date