Skip to main content

ശാരദക്കും കുടുംബത്തിനും പുതിയ പ്രതീക്ഷകൾ നൽകി സാന്ത്വന സ്പർശം 

ശാരദക്കും കുടുംബത്തിനും പുതിയ പ്രതീക്ഷകൾ നൽകി സാന്ത്വന സ്പർശം 

എറണാകുളം: ജീവിത പ്രാരാബ്ധങ്ങളും രോഗങ്ങളും അലട്ടുന്ന ശാരദ രാമചന്ദ്രനും കുടുംബത്തിനും പുതിയ ജീവിത പ്രതീക്ഷകൾ നൽകി സംസ്ഥാന സർക്കാരിന്റെ സ്വാന്ത്വന സ്പർശം പരാതിപരിഹാര അദാലത്ത്.

    സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ക്യാൻസർ രോഗിയായ 85 വയസുള്ള ശാരദയും മകളും മകനും അവരുടെ മക്കളുമടങ്ങുന്ന കുടുംബത്തിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും ചികിത്സാ സഹായമായി 25000 രൂപയും അനുവദിക്കാൻ മന്ത്രി വി.എസ് സുനിൽകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വീൽച്ചെയറിൽ അദാലത്തിലെത്തിയ ശാരദയുടെ സമീപമെത്തിയാണ് മന്ത്രി പരാതിപരിഹാര നിർദേശങ്ങൾ നൽകിയത്. കണയന്നൂർ, കൊച്ചി താലൂക്കുകളിലെ വിവിധ അപേക്ഷകളാണ് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച സാന്ത്വന സ്പർശം അദാലത്തിൽ പരിഗണിച്ചത്. 

      മന്ത്രിമാരായ ഇ.പി ജയരാജൻ, ജി. സുധാരൻ, എം.എൽ.എ ജോൺ ഫെർണാണ്ടസ്, ജില്ലാ കളക്ടർ എസ്. സുഹാസ്, കണയന്നൂർ, കൊച്ചി തഹസിൽദാർ മാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.

date