Skip to main content

മെയ് 19ന് ചെങ്ങന്നൂർ ഗോളടിക്കും

 

 

ആലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് ബോധവത്കരണ പരിപാടി ( സ്വീപ്) യുടെ ഭാഗമായി മെയ് 19ന് ചെങ്ങന്നൂർ ഗോളടിക്കും.വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയും വോട്ട് ശതമാനം വർധിപ്പിക്കുക ലക്ഷ്യമിട്ടും സ്വപ് പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ യൂത്ത് ക്ലബുകളുടെ സഹകരണത്തോടെയാണ് 19 ന് ചെങ്ങന്നൂരിലെ  10 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ  എന്റെ വോട്ട്, എന്റെ ലക്ഷ്യം (മൈ വോട്ട്, മൈ ഗോൾ) എന്ന പരിപാടി സംഘടിപ്പിക്കുക.  

വി.വി.പാറ്റ്, ഇ.വി.എം. യന്ത്രങ്ങൾ വോട്ടർമാർക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നു മുതൽ (മെയ് 09) പ്രചരണം തുടങ്ങും. വോട്ട് പ്രചാരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ്, സൈക്കിൾ റാലി എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. യുവജനക്ഷേമ ബോർഡ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് സ്വീപ് പ്രവർത്തനങ്ങൾ നടത്തുന്നത്. സ്വീപ്പിന്റെ ഭാഗമായി ചെങ്ങന്നൂർ ബ്ലോക്ക് ഓഫീസിൽ യുവാക്കൾക്കും ഉദ്യോഗസ്ഥർക്കുമായി വോട്ടിങ് മെഷീൻ പരിചയപ്പെടുത്തുന്ന പരിപാടി സംഘടിപ്പിച്ചു. സ്വീപ് നോഡൽ ഓഫീസർ ബിൻസ് സി.തോമസ്, എ.ആർ.ഓ. ഹർഷൻ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.പി.ലോറൻസ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

 

 

(പി.എൻ.എ 968/ 2018)

date