Post Category
ബിരുദധാരികൾക്ക് അവസരം
ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ വിവിധ തസ്തികയിലേക്ക് ഏപ്രിൽ 9 നു അഭിമുഖം നടത്തുന്നു. 2018 ൽ ബിരുദം പൂർത്തിയാകുന്ന ബി എസ് സി ,ബികോം ,ബിബിഎ , ബി എ എന്നീ വിഭാഗങ്ങൾക്കാണ് അവസരം.100ൽ അധികം ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബുധനാഴ്ച 10 മണിക്ക് ബയോഡാറ്റ, ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, എന്നിവയുമായി ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിവരങ്ങൾക്ക് : 0477 -2230624, 8078828780, 9061560069.
(പി.എൻ.എ 963/ 2018)
date
- Log in to post comments