Skip to main content

സാമൂഹിക-ക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നിയ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

 

സാമൂഹിക-ക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നിയ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന്  ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.  മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടി അഗളി ഇ.എം.എസ് ടൗണ്‍ഹാളില്‍   സംഘടിപ്പിച്ച 'സാന്ത്വനസ്പര്‍ശം' പരാതി പരിഹാര അദാലത്ത്     ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.   അഞ്ച് വര്‍ഷക്കാലയളവില്‍ അട്ടപ്പാടി മേഖലയില്‍ മികച്ച വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. അട്ടപ്പാടി മേഖലയിലെ 600 ആദിവാസി കുടുംബങ്ങള്‍ക്കാണ് കൈവശവകാശ രേഖ നല്‍കിയത്. നിലവില്‍ 527  കുടുംബങ്ങള്‍ക്ക്  കൈവശവകാശ രേഖ നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. പ്രദേശത്തെ അംബേദ്കര്‍ കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്നതിനായി  അംബേദ്കര്‍ ഗ്രാമങ്ങളുടെ വികസനത്തിനായി ഒരു കോടി വീതം ആറ് കോളനികള്‍ക്കായി വിനിയോഗിക്കും. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 25 ഓളം ഉദ്യോഗാര്‍ഥികള്‍ക്ക് പോലീസില്‍ നിയമനം നല്‍കി. ജലജീവന്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി 3000 സൗജന്യ കുടിവെള്ള പെപ്പ് ലൈന്‍ കണക്ഷന്‍ നല്‍കി വരുന്നു. അഗളി -ഷോളയൂര്‍ - പുതൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ അങ്കണവാടി, സ്‌കൂള്‍ എന്നി വടങ്ങളില്‍ ശുദ്ധജല വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.  

date