Skip to main content

പട്ടികജാതി യുവാക്കള്‍ക്ക് സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എസ്.സി.എ- എസ്.സി.എസ്.പി പദ്ധതി മുഖേന നടപ്പാക്കുന്ന സ്പാ മസാജ് തെറാപ്പി, പ്രൊഫഷണല്‍ ടാറ്റൂ ആര്‍ട്ട് എന്നീ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പട്ടികജാതി വിഭാഗക്കാരായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50 പേര്‍ക്ക് വീതമാണ് ഓരോ കോഴ്‌സിലും  പ്രവേശനം. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 17 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക് നഗരസഭാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 0491-2505005.

date