Skip to main content

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ക്ലാസ് പ്രവേശനം

 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള കുറ്റിച്ചല്‍ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ.്ഇ സ്‌കൂള്‍, ഞാറനീലി ഡോ :എ.വി.എന്‍. സി.ബി.എസ്.ഇ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നല്‍കുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍/ രക്ഷിതാവ് കേന്ദ്ര-സംസ്ഥാന- പൊതുമേഖലാ ജീവനക്കാര്‍ അല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം അപേക്ഷകള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കി ഫെബ്രുവരി 22ന് വൈകിട്ട് അഞ്ചിനകം നല്‍കണം. വാര്‍ഷികവരുമാനം പ്രാക്തന ഗോത്രവിഭാഗങ്ങള്‍ക്ക് ബാധകമല്ല. മറ്റു പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.

അപേക്ഷകള്‍ പട്ടികവര്‍ഗ വികസന ഓഫീസര്‍, പാലക്കാട് സിവില്‍ സ്റ്റേഷന്‍, പാലക്കാട്. (ഫോണ്‍ :0491-2505383), ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പാലക്കാട് മുന്‍സിപ്പല്‍ കോംപ്ലക്‌സ്, ജില്ലാശുപത്രിക്ക് എതിര്‍വശം, പാലക്കാട്. (ഫോണ്‍: 9496070366), ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ ചിറ്റൂര്‍. (ഫോണ്‍ 9496070367), ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കൊല്ലങ്കോട്, മുതലമട ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം (ഫോണ്‍ 9496070399) എന്നീ വിലാസങ്ങളില്‍ സമര്‍പ്പിക്കാം.

date