Skip to main content

സ്ഥാനാർഥിക്കൊപ്പം നാലുപേർ മാത്രം

ആലപ്പുഴ: പത്രിക സമർപ്പണ വേളയിൽ വരണാധികാരിയുടെ മുറിയിൽ സ്ഥാനാർഥിയോടൊപ്പം നാലുപേർക്കു മാത്രമാണ് പ്രവേശം അനുവദിക്കൂ. വരണാധികാരി,സഹവരണാധികാരി  ഓഫീസിനു 100 മീറ്റർ ചുറ്റളവിൽ സ്ഥാനാർഥിയുടേതായി മൂന്നു വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഈ പരിധിക്കുള്ളിൽ പ്രകടനങ്ങൾ അനുവദനീയമല്ല. ഒരു സ്ഥാനാർഥിക്കു നാലു സെറ്റ് പത്രിക വരെ സമർപ്പിക്കാം.

 

date