Skip to main content

എസ്.എം.എസ്., ശബ്ദസന്ദേശ  പരസ്യം:   എം.സി.എം.സി. സർട്ടിഫൈ ചെയ്യണം

ആലപ്പുഴ: നിയമസഭ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും മൊബൈൽ ഫോണുകളിൽ എസ്.എം.എസ്., റെക്കോഡ് ചെയ്ത ശബ്ദസന്ദേശം വഴി നടത്തുന്ന പ്രചരണത്തിന് മുൻകൂർ അനുമതി വാങ്ങണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ ടി.വി. അനുപമ അറിയിച്ചു. 

പരസ്യത്തിന്റെ സ്വഭാവമുള്ള ഇത്തരം എസ്.എം.എസുകളുടെ പരസ്യവാചകങ്ങൾ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിക്കു സമർപ്പിച്ച് സർട്ടിഫൈ ചെയ്യണം. പ്രചരണത്തിനായി അയക്കുന്ന കൂട്ട എസ്.എം.എസ്., റേക്കോഡഡ് വോയ്‌സ് മെസേജുകൾ എന്നിവയുടെ എണ്ണം, സേവനദാതാവുമായുള്ള കരാറിന്റെ വിവരങ്ങൾ, ഇതിന്റെ ചെലവ് തുടങ്ങിയ വിവരങ്ങളും എം.സി.എം.സി.ക്ക് നൽകണം. സർട്ടിഫിക്കേഷനുള്ള പരസ്യങ്ങളേ സേവനദാതാക്കളും  ഇതുമായി ബന്ധപ്പെട്ട ഏജൻസികളും കമ്പനികളും നൽകാവൂവെന്ന് ജില്ല കളക്ടർ അറിയിച്ചു. 

 

date