Skip to main content

പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങള്‍   

 ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.  18 ന് രാവിലെ 10 മണിക്ക് തലശ്ശേരിയിലാണ് മത്സരം.  ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 5,000, 3,000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.   പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 0497 2706336 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ 9447550861, 9645454500 എന്നീ നമ്പറുകളില്‍ ലഭിക്കും.
പി എന്‍ സി/4313/2017
 

date