Post Category
അലങ്കാര മത്സ്യകൃഷി
ആര്‍.കെ.വി.വൈ. ധനസഹായത്തോടെ സംസ്ഥാനത്ത് അലങ്കാര മത്സ്യോത്പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിന് ഫിര്‍മ അപേക്ഷ ക്ഷണിച്ചു. സബ്‌സിഡിയായി യൂണിറ്റൊന്നിന് 75,000/- രൂപ വരെ ധനസഹായം ലഭിക്കും. അപേക്ഷാ ഫോം/മറ്റ് വിവരങ്ങള്‍ എന്നിവ ഫിര്‍മയുടെ എറണാകുളം, തിരുവനന്തപുരം ഓഫീസുകളിലും അഡാക്കിന്റെ എരഞ്ഞോളി ഫിഷ് ഫാം കണ്ണൂരിലും www.kerala.gov.in ല്‍ അപ്‌ഡേറ്റ്‌സിനകത്ത് പരസ്യ വിഭാഗത്തിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈററി (ഫിര്‍മ), റ്റി സി 15/1746, 'രശ്മി', ഫോറസ്റ്റ് ഓഫീസ് ലെയിന്‍, വഴുതയ്ക്കാട് പി.ഒ. തിരുവനന്തപുരം 695 014, എന്ന വിലാസത്തില്‍ ജൂണ്‍ 12 ന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2335667, 0484-2696118, 0490-2354073.
പി.എന്‍.എക്‌സ്.1737/18
date
- Log in to post comments