Skip to main content

സ്‌നേഹതീരം വയോജന സൗഹൃദ പാര്‍ക്ക്: ആദ്യഘട്ട ചര്‍ച്ച നടത്തി

കൊച്ചി: 'സ്‌നേഹതീരം' വയോജന സൗഹൃദ പാര്‍ക്ക് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ച ഭൂതത്താന്‍കെട്ട് ഐബിയില്‍ നടന്നു. ആന്റണി ജോണ്‍ എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ 201819 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭൂതത്താന്‍കെട്ടില്‍ ഈ പാര്‍ക്ക് നിര്‍മ്മിക്കുന്നത്.                                    പെരിയാര്‍ വാലിക്കാണ് പാര്‍ക്കിന്റെ നിര്‍മ്മാണച്ചുമതല. 
പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ആദ്യ വയോജന പാര്‍ക്കായിരിക്കും ഭൂതത്താന്‍കെട്ടില്‍ യാഥാര്‍ത്ഥ്യമാകുന്നത്. 36 ലക്ഷം രൂപയാണ് പാര്‍ക്കിന്റെ നിര്‍മ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. 'സ്‌നേഹതീരം' പദ്ധതിക്ക് വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള പെരിയാര്‍ വാലിയുടെ സ്ഥലം എം എല്‍ എ യും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വില്‍സണ്‍ ഇല്ലിക്കല്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബി.ഡി.ഒ ലിജുമോന്‍, പെരിയാര്‍വാലി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിമല, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എ. അലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: 'സ്‌നേഹതീരം' വയോജന സൗഹൃദ പാര്‍ക്ക് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ച ഭൂതത്താന്‍കെട്ട് ഐബിയില്‍ ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

date