Skip to main content

എറണാകുളം-അറിയിപ്പുകള്‍ 2

സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്ക് ഏകദിന ശില്‍പ്പശാല
കൊച്ചി: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് ഒബിസി വിഭാഗങ്ങള്‍ക്ക് 20 ലക്ഷം രൂപയും മതന്യൂനപക്ഷങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെയും ആറു മുതല്‍ എട്ട് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. താ്തപര്യമുളളവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്രകാരം രജിസ്റ്റര്‍ ചെയ്തവര്‍ക്കായി ഇന്ന് (മെയ് 11) എറണാകുളം ചിറ്റൂര്‍ റോഡിലുള്ള വൈഎംസിഎ ഹാളില്‍ ശില്‍പ്പശാല സംഘടിപ്പിക്കും. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംഗീത് ചക്രപാണി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിക്കും. പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതികളും നടപടിക്രമങ്ങളും വ്യവസായ വകുപ്പ് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും ശില്‍പ്പശാലയില്‍ പ്രതിപാദിക്കും. കോര്‍പ്പറേഷന്‍ എംഡി കെ.ടി. ബാലഭാസ്‌കരന്‍, പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് റീജ്യണല്‍ ഡയറക്ടര്‍ ജി. സിദ്ധാര്‍ഥന്‍, ജില്ല വ്യവസായ കേന്ദ്രം അഡീഷണല്‍ ഡയറക്ടര്‍ മിനി മോള്‍ സി.ജി തുടങ്ങിയവര്‍ പങ്കെടുക്കും. 

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കാം
കൊച്ചി: 2017 മാര്‍ച്ചിനു ശേഷം അംശാദായ കുടിശിക വന്ന് അംഗത്വം റദ്ദായിട്ടുള്ള ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് കുടിശിക കാലയളവില്‍ നിര്‍ദിഷ്ട തുകയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ നേരിട്ട് ഹാജരായി പിഴയോട് കൂടി കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം. ഈ ആനുകൂല്യം 2018 ജൂണ്‍ ഒന്നു മുതല്‍ 30 വരെ ലഭ്യമാകും. ഇപ്രകാരം അംഗത്വം പുനസ്ഥാപിക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള ഒരു വര്‍ഷം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കില്ല. 

ടെണ്ടര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2018 ജൂണ്‍ 16 മുതല്‍ 2019 മെയ് 30 വരെയുള്ള കാലയളവില്‍ ഇലക്ട്രിക് മെയിന്റനന്‍സ് ജോലികള്‍ കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ എട്ട് ഉച്ചയ്ക്ക് രണ്ടു വരെ ടെണ്ടര്‍ ഫോറം ലഭിക്കും. അന്നേ ദിവസം വൈകിട്ട് നാലു വരെ ടെണ്ടര്‍ സ്വീകരിക്കും. ജൂണ്‍ 11 രാവിലെ 11 ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

ടെണ്ടര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2018 ജൂണ്‍ 16 മുതല്‍ 2019 മെയ് 30 വരെയുള്ള കാലയളവില്‍ കക്കൂസുകളിലും ഡ്രെയ്‌നേജുകളിലും ഉണ്ടാകുന്ന ബ്ലോക്കുകള്‍ നീക്കുന്ന ജോലികള്‍ ഏറ്റെടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 11 ഉച്ചയ്ക്ക് രണ്ടു വരെ ടെണ്ടര്‍ ഫോറം ലഭിക്കും. അന്നേ ദിവസം വൈകിട്ട് നാലു വരെ ടെണ്ടര്‍ സ്വീകരിക്കും. ജൂണ്‍ 12 രാവിലെ 10 ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

ടെണ്ടര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്റീന്‍, സ്‌റ്റേഷനറി സ്റ്റാള്‍, കാഷ്വാലിറ്റി ലഘു ഭക്ഷണശാല, ഒ.പി. ലഘുഭക്ഷണശാല എന്നിവ 2018 ജൂണ്‍ ഒന്നു മുതല്‍ 2019 മെയ് 31 വരെയുള്ള കരാര്‍ വ്യവസ്ഥയില്‍ നടത്തുന്നതിന് പ്രവൃത്തി പരിചയമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും www.etenders.kerala.gov.in  മുഖേന ടെണ്ടര്‍ ക്ഷണിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ മെയ് 28 ന് നടത്തുന്ന ലേല നടപടികള്‍ക്ക് ശേഷം മെയ് 30 ന് രാവിലെ 11 ന് ടെണ്ടറുകള്‍ തുറക്കും. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 26 വൈകിട്ട് അഞ്ചു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. 0484 2386000.

date