Post Category
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ്: അതിര്‍ത്തി മേഖലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കളക്ടര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 12ന് വൈകീട്ട് ആറുമണി വരെയും വോട്ടെണ്ണലിനോടനുബന്ധിച്ച് 15ന് രാത്രി 12 മുതല്‍ 16ന് രാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് അഞ്ചു കിലോമീറ്ററിനുള്ളിലുള്ള പ്രദേശങ്ങളിലെ എല്ലാ മദ്യശാലകളും അടച്ചിടണം. ഡ്രൈ ഡേ കാലയളവില്‍ അനധികൃത മദ്യവില്‍പ്പനയും സംഭരണവും കണ്ടെത്തി തടയാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തി.
date
- Log in to post comments