Skip to main content

ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് വിതരണം പുരോഗമിക്കുന്നു

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കലും പുതിയ കാര്‍ഡ് വിതരണവും ജില്ലയില്‍ പുരോഗമിക്കുന്നു.  2017-ല്‍ എടുത്ത കാര്‍ഡുകള്‍ ഇപ്പോള്‍ പുതുക്കുന്നതിനും അക്ഷയകേന്ദ്രങ്ങളില്‍ ഒക്‌ടോബര്‍ മുതല്‍ നവംബര്‍ വരെ അപേക്ഷ നല്‍കിയിരുന്ന കുടുംബങ്ങള്‍ക്ക് പുതിയ കാര്‍ഡ് വിതരണവുമാണ് ക്യാമ്പുകളില്‍ നടത്തുന്നത്.  ഇതിനുപുറമെ 2013 മുതല്‍ കാര്‍ഡ് പുതുക്കാത്തവരും  അപേക്ഷ നല്‍കി ഇതുവരെ ഫോട്ടോ എടുക്കാന്‍ സാധിക്കാത്തവര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കുന്നപക്ഷം കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതാണ്.  കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പ്രതിവര്‍ഷം 30 രൂപയ്ക്ക് 30000 രൂപയുടെയും, മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക തുകയായി 30000 രൂപയും, മാരക രോഗങ്ങള്‍ക്ക് 70000 രൂപയുടെയും സൗജന്യ ചികിത്സാ സേവനങ്ങള്‍ സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കുന്നുണ്ട്.   കൂടുതല്‍ വിവരങ്ങള്‍ക്ക്  9947328834.

date