കേരളം പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് - കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍
സംസ്ഥാനം പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പച്ചക്കറി കൃഷി വികസന പദ്ധതിയുടെ അവാര്‍ഡ് വിതരണവും പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം. വരു ജൂ അഞ്ച് പരിസ്ഥിതി ദിനത്തില്‍ 42 ലക്ഷം സ്‌കൂള്‍ കു'ികള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കും. കേരളത്തിനാവശ്യമുള്ള 15 ലക്ഷം മെട്രിക് ട പച്ചക്കറി ഉത്പങ്ങളില്‍ 9.8 ലക്ഷം മെട്രിക് ടണ്ണും ഇപ്പോള്‍ ഉത്പാദിപ്പിക്കുുണ്ട്.
കാര്‍ഷിക മേഖലയില്‍ എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓരോ സ്ഥലത്തിന്റെയും തനതും വ്യത്യസ്ഥതയുമാര്‍ പഴം , പച്ചക്കറി ഇനങ്ങള്‍ ഉത്പ്പാദിപ്പിക്കു ജൈവവൈവിധ്യ സംസ്‌കാരം വളര്‍ത്തിയെടുക്കണമെും മന്ത്രി പറഞ്ഞു. കേരളം പോലെ കൃഷിക്ക് അനുയോജ്യമായ മറ്റൊരു സ്ഥലവുമില്ല. പോഷകസമ്പുഷ്ടമായ നാടന്‍ ഭക്ഷ്യ ഉല്‍പ്പങ്ങള്‍ ഉത്പ്പാദിപ്പിക്കണം. ചക്കയെ ഔദ്യോഗിക ഫലമാക്കിയതിലൂടെ ഭക്ഷ്യ ഉത്പ്പ സ്വയംപര്യാപ്തതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുത്.
ജൈവപച്ചക്കറി വികസനമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കേരളത്തില്‍ ഉത്പാദിപ്പിക്കുവയില്‍ 96 ശതമാനവും വിഷരഹിതപച്ചക്കറിയാണ്. ജില്ലയില്‍ ഏലം കൃഷിപോലുള്ളവയില്‍ മാരകവിഷം പ്രയോഗിക്കുത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെ'ി'ുണ്ട്. നിരോധിത കീടനാശിനി ഉപയോഗിക്കുവര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെും മന്ത്രി പറഞ്ഞു. കാര്‍ഷിക സ്വയംപര്യാപ്തത പൂര്‍ണ്ണതയിലെത്തിക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുത്. ഇതിന്റെ ഭാഗമായി നാ'ുമാവുകളുടെ ഡയറക്ടറി ഉണ്ടാക്കല്‍, എല്ലാ ജൂ, ജൂലൈ മാസങ്ങളിലും പഞ്ചായത്ത് വാര്‍ഡുതലത്തില്‍ വാര്‍ഡുതല കര്‍ഷകസഭ രൂപീകരിക്കല്‍, നടീല്‍ വസ്തുക്കള്‍ വില്‍ക്കുതിനും ഉത്പങ്ങള്‍ വാങ്ങുതിനുമായി ഞാറ്റുവേല ചന്തകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ച് എല്ലാ വീടുകളിലും പച്ചക്കറികൃഷി പരിപോഷിപ്പിക്കുകയും നാടന്‍ ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുവാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
പെരുവന്താനം കര്‍ഷക ജ്യോതിസ് ഇക്കോഷോപ്പ് വാര്‍ഷികവും മന്ത്രി ഉദ്ഘാടനം ചെയ്തു. 35-ാം മൈല്‍ കള്ളിവയലില്‍ ഓഡിറ്റോറിയത്തില്‍ നട യോഗത്തില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണത്തില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് ഗ്രാമപഞ്ചായത്ത് നല്‍കു തേന്‍ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനംവും ഇ.എസ്. ബിജിമോള്‍ എം.എല്‍.എ നിര്‍വഹിച്ചു. കാര്‍ഷികോല്‍പ്പങ്ങളുടെ വിതരണോദ്ഘടനം റോഷി അഗസറ്റിന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലയിലെ മികച്ച ജൈവപഞ്ചായത്തിനുള്ള അവാര്‍ഡ് പെരുവന്താനം ഗ്രാമപഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് കെ.റ്റി. ബിനു മന്ത്രിയില്‍ നിും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം കാന്തല്ലൂരിനും മൂാം സ്ഥാനം സേനാപതി പഞ്ചായത്തിനും ലഭിച്ചു. ജില്ലയിലെ പച്ചക്കറി വികസന പദ്ധതിയില്‍ അവാര്‍ഡിനര്‍ഹരായി'ുള്ളവര്‍ക്കുള്ള ഉപഹാരവും മന്ത്രി വിതരണം ചെയ്തു. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയില്‍ മികച്ച കര്‍ഷകയായി തിരഞ്ഞെടുത്ത ബിന്ദു സിബി, ഗവ.യു.പി.എസ്, പഴയവിടുതി, രാജാക്കാട് (മികച്ച സ്‌കൂള്‍ തോ'ം), ജോയി ആന്‍ഡ്രൂസ്, ഗവ. യു.പി.എസ്, പഴയവിടുതി( ഹെഡ്മാസ്റ്റര്‍), ജോയി എം.പി, ഹോളി ക്യൂന്‍സ് യു.പി സ്‌കൂള്‍ രാജകുമാരി (ടീച്ചര്‍ ഇന്‍ചാര്‍ജ്ജ്), കൃഷ്ണന്‍ കെ.ജി, രാജാക്കാട് (മികച്ച കര്‍ഷകന്‍), പ്രിന്‍സ് മാത്യു, നെടുങ്കണ്ടം (അസി. ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍), സിബി സെബാസ്റ്റ്യന്‍ , വണ്ടന്‍മേട്( കൃഷി ഓഫീസര്‍), അനില്‍കുമാര്‍ റ്റി, വണ്ടന്‍മേട്( കൃഷി അസിസ്റ്റന്റ്), തോമസ്‌കു'ി ബിനോയി, സെന്റ് ജോസഫ് എച്ച്.എസ്.എസ്, കരിമണ്ണൂര്‍ (വിദ്യാര്‍ത്ഥി വിഭാഗം), പോലീസ് സ്റ്റേഷന്‍ പീരുമേട്(പ്രോജക്ട് ബേസിക് കള്‍'ിവേഷന്‍ , പൊതുവിഭാഗം), സൃഷ്ടി ചാരിറ്റബിള്‍ ട്രസ്റ്റ്, നല്ലതണ്ണി ( പ്രോജക്ട് ബേസിക് കള്‍'ിവേഷന്‍, സ്വകാര്യ വിഭാഗം) കൃഷ്ണന്‍ പി.ടി, രാജാക്കാട് പച്ചക്കറി ഗ്രൂപ്പ് (ക്ലസ്റ്റര്‍) എിവരും ഈ വിഭാഗത്തില്‍ രണ്ടും മൂും സ്ഥാനം ലഭിച്ചവരും മന്ത്രിയില്‍ നിും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തിന്റെ ഇക്കോഷോപ്പില്‍ ഏറ്റവും അധികം പച്ചക്കറി, പഴം, ഉല്‍പ്പങ്ങള്‍ എത്തിച്ച കൈരളി, ഹരിത ഫാര്‍മേഴ്‌സ് ക്ലബുകളെ ചടങ്ങില്‍ ആദരിച്ചു.
കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ സയന്റിസ്റ്റ് ഡോ.അമ്മു ജി.കൃഷ്ണന്‍ കാര്‍ഷിക സെമിനാര്‍ നയിച്ചു. അഴുത 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ്, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെച്ചൂര്‍ തങ്കപ്പന്‍, ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക്, 'ോക്ക് പഞ്ചായത്തംഗങ്ങളായ സന്ധ്യ സുബാഷ്, ജിജോ എം.ആര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള മോഹനന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു സ്വാഗതവും കൃഷി ഓഫീസര്‍ സൗമ്യ സണ്ണി നന്ദിയും പറഞ്ഞു.
- Log in to post comments