അധ്യാപക ഒഴിവ്
ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ 2018-19 അദ്ധ്യയനവര്‍ഷത്തിലേക്ക് വിവിധ വിഷയങ്ങളില്‍ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുകളുണ്ട്. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം 14, 15 തീയ്യതികളിലായി കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
അസി.പ്രൊഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ് - ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടു കൂടിയ(എംസിഎ/എംഎസ്‌സി/എംടെക്ക്)മാസ്റ്റര്‍ ബിരുദം. കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ - ഒന്നാം ക്ലാസ്സ് പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം. അസി.പ്രൊഫസര്‍ ഇലക്‌ട്രോണിക്‌സ് - ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടു കൂടിയ (എംഎസ് സി/എംടെക്ക്) മാസ്റ്റര്‍ ബിരുദം. അഭിമുഖം 14 ന് രാവിലെ 10 മണി.
അസി.പ്രൊഫസര്‍ കോമേഴ്‌സ് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദാനന്തര ബിരുദം. അഭിമുഖം 15 ന് രാവിലെ 10 മണി. അസി.പ്രൊഫസര്‍ മാത്തമാറ്റിക്‌സ് - ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടു കൂടിയ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ബിരുദാനന്തര ബിരുദം. അഭിമുഖം 15 ന് രാവിലെ 10 മണി. നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും.ഫോണ്‍: 0497 2877600.
ഓണ്‍ഗ്രിഡ് സൗര വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 16 മുതല്‍ 23 വരെ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ജില്ലാതല പ്രദര്‍ശന വിപണന മേളയിലെ അനര്‍ട്ടിന്റെ സ്റ്റാളില്‍ 2 കിലോവാട്ട് മുതല്‍ 100 കിലോവാട്ട് വരെ ഗ്രിഡ് കണക്റ്റഡ് സൗരവൈദ്യുത നിലയങ്ങള്‍(സോളാര്‍കണക്റ്റ്)സ്ഥാപിക്കുന്നതിന് തല്‍സമയ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 2,000 രൂപ, ആധാര്‍ കോപ്പി, കെ എസ് ഇ ബി ബില്ലിന്റെ കോപ്പി എന്നിവ കൊണ്ടുവരണം. ഫോണ്‍: 0497 2700051, 9188119413.
- Log in to post comments