Post Category
വെളിയങ്കോട് പാലയ്ക്കൽ താഴം പാടത്ത് നെൽകൃഷി ആരംഭിച്ചു
വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ എരമംഗലം പാലയ്ക്കൽതാഴം പാടത്ത് ആരംഭിച്ച നെൽകൃഷിയുടെ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം കൃഷിയിറക്കുന്ന പാടശേഖരത്ത് ഞാറുനട്ടാണ് സ്പീക്കർ ഞാറുനടീൽ ഉത്സവത്തിന് തുടക്കം കുറിച്ചത്.
വെളിയങ്കോട് മൾട്ടി പർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയും കർഷക സമിതിയും ആയില്യം കുടുംബശ്രീ പ്രവർത്തകരും സംയുക്തമായാണ് കൃഷിയിറക്കുന്നത്. ചടങ്ങിൽ സൊസൈറ്റി പ്രസിഡൻറ് അഡ്വ. സി. സുഭാഷ്കുമാർ, സെക്രട്ടറി ടി. ഗിരിവാസൻ, എ.കെ. മുഹമ്മദുണ്ണി, സെയ്ത് പുഴക്കര, പി. അജയൻ, പി. പ്രിയ, പി.എം. ആറ്റുണ്ണി തങ്ങൾ, സി.കെ. ദാസൻ എന്നിവർ പങ്കെടുത്തു.
date
- Log in to post comments