Skip to main content

സൂക്ഷ്മ പരിശോധന പൂർത്തിയായി: 14ന് ചിത്രം വ്യക്തമാകും

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന  പൂർത്തിയായി. പത്രികകൾ പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ച വൈകീട്ടു മൂന്നു വരെയാണ്. അതിനുശേഷമേ മണ്ഡലത്തിലെ അന്തിമ ചിത്രം വ്യക്തമാകൂ. സൂക്ഷ്മപരിശോധനയിൽ നാലു പേരുടെ പത്രികകൾ തള്ളി. ഡോ. കെ. പത്മരാജൻ, ജയിൻ വിൽസൺ, വിജയകുമാർ, അനില തോമസ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. പരിശോധനയ്ക്കുശേഷം എം.വി. ഗോപകുമാർ പത്രിക പിൻവലിച്ചു. നിലവിൽ 20 പേരാണ് പത്രിക അംഗീകരിച്ചവരുടെ പട്ടികയിലുള്ളത്. ഈ മാസം 14വരെ പത്രികകൾ പിൻവലിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് വരണാധികാരിയായ ആർ.ഡി.ഒ. എം.വി.സുരേഷ്‌കുമാർ നേതൃത്വം നൽകി. മണ്ഡലത്തിലെ പൊതു നിരീക്ഷകൻ കെ.ഡി.കുഞ്ജത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികൾ.

 

 (പി.എൻ.എ 995/ 2018)

date