ജില്ലാ വൃത്താന്തം
കൃഷി അവകാശലേലം
ആലപ്പുഴ:കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ ബ്ലോക്ക് നമ്പർ 29 ൽ റീസർവ്വേ 622/1, 622/2 ൽപ്പെട്ട 61.15 ആർസ് നിലത്തിൽ രണ്ടാംകൃഷി ചെയ്യുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. തകഴി വില്ലേജ് ഓഫീസിൽ മെയ് 21ന് രാവിലെ 11 നാണ് ലേലം.
(പി.എൻ.എ 994/ 2018)
ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം: മുഖാമുഖം പരിപാടി
ആലപ്പുഴ:ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ ജില്ല ക്ഷീരവികസനവകുപ്പുമായി ചേർന്ന് പാൽ ഉപഭോക്താക്കൾക്കായി മുഖാമുഖം നടത്തുന്നു.
എസ് .എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ മെയ് 16 രാവിലെ 9.30 മുതൽ നടക്കുന്ന മുഖാമുഖം പരിപാടി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി പ്രീയേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കൾ കൊണ്ടുവരുന്ന വിവിധ ഇനം പാൽ സാമ്പിളുകൾ സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം ബോദ്ധ്യപ്പെടുത്തുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
(പി.എൻ.എ 995/ 2018)
മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം
ആലപ്പുഴ: പുന്നപ്ര ഡോ. അംബേദ്കർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ് ബാച്ചിലേക്കാണ് പ്രവേശനം. 60 ശതമാനം സീറ്റുകൾ പട്ടിജാതിക്കാർക്കും 30 ശതമാനം പട്ടികവർഗക്കാർക്കും 10 ശതമാനം ഇതരവിഭാഗങ്ങൾക്കുമായി മാറ്റിവച്ചിരിക്കുന്നു. mrspunnapra.com എന്ന വെബ്‌സൈറ്റിൽനിന്നും അപേക്ഷ ഡൗൺലോഡ് ചെയ്യാം. ജാതി, വരുമാനം, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ മേയ് 31ന് വൈകിട്ട് അഞ്ചിനകം സീനിയർ സൂപ്രണ്ട്, ഡോ. അംബേദ്കർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, വാടയ്ക്കൽ പി.ഒ. ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. പ്രവേശനം നേടുന്നവർക്ക് വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം, താമസസൗകര്യം എന്നിവ സർക്കാർ നൽകും. അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്. വിശദവിവരത്തിന് ഫോൺ: 0477 2268442, 2268018, 9947264151.
(പി.എൻ.എ 996/ 2018)
വാഹനം വാടകയ്ക്ക്
ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന്റെ പട്ടണക്കാട് ഐ.സി.ഡി.എസ്. ഓഫീസ് ആവശ്യത്തിന് ജീപ്പ്/കാർ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മെയ് 25 ന് പകൽ രണ്ടിനകം ടെൻഡർ നൽകണം. മൂന്നു മണിക്ക് തുറക്കും. കൂടുതൽ വിവരം പട്ടണക്കാട് ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ഫോൺ 0478-2562413.
(പി.എൻ.എ 997/ 2018)
- Log in to post comments