Post Category
മെഡിക്കല്‍ ഓഫീസര്‍ നിയമനം
ഇടുക്കി ഐറ്റിഡിപിയുടെ നിയന്ത്രണത്തില്‍ വണ്ണപ്പുറം പഞ്ചായത്തിലെ വെള്ളക്കയത്ത് പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അര്‍ഹമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത- എം.ബി.ബി.എസ്. ഓണറേറിയം- 57,525. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് 5 വൈകിട്ട് 4നകം തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലുളള ഇടുക്കി ഐ.റ്റി.ഡിപി ഓഫീസില്‍ ലഭ്യമാക്കണം.
date
- Log in to post comments