ദേശീയ ശാസ്ത്രദിനം: അന്തര്‍ദേശീയ വെബിനാറും സംസ്ഥാനതല ക്വിസ് മത്സരവും പെരിന്തല്‍മണ്ണയില്‍
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്കും കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി ഫെബ്രുവരി 27ന് രാവിലെ 10.30 മുതല്‍ അന്തര്‍ദേശീയ വെബിനാറും സംസ്ഥാനതല ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. രാമന് പ്രഭാവത്തെക്കുറിച്ച് അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ. രാജാജി വിന്‍സന്റ് ഗൂഗിള്‍ മീറ്റ് വഴി പ്രബന്ധമവതരിപ്പിക്കും. പരിപാടി കോളജിന്റെ യുട്യൂബ് ചാനല്‍ വഴി തത്സമയം സംപ്രേക്ഷണം ചെയ്യും. ഹയര്‍ സെക്കന്‍ഡറി, പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്കുള്ള ശാസ്ത്രക്വിസ് ഫെബ്രുവരി 28ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.30 വരെ ഓണ്‍ലൈന്‍ വഴി നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ലിങ്കുകള്‍: https://chat.whatsapp.com/IyXphKqh3VpCYa4V3sgH5l, വെബിനാര്‍: https://forms.gle/RyT28BiV4uUVT2W28,സയന്സ്ക്വിസ്:https://forms.gle/hHi9uuc2wVa6YQYq7.
- Log in to post comments