Skip to main content

നാഗമ്പടത്തെ വിസ്മയിപ്പിക്കാന്‍ പൊലീസ് ഡോഗ് ഷോ ഇന്ന്

 

 

കോട്ടയത്തെ വിസ്മയിപ്പിക്കാന്‍ നാഗമ്പടം മൈതാനിയിലെ സ്റ്റേജില്‍ ഇന്ന് ജിലും റീനയും ബെയ്‌ലിയും ചുവടുവെയ്ക്കും. മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ദിശ സേവന- ഉത്പന്ന- പ്രദര്‍ശന വില്‍പ്പന മേളയുടെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ക്ക് ഇടയിലാണ് പൊലീസ് സേനയിലെ നായ്ക്കളുടെ ഡോഗ് ഷോ നടക്കുക. ഓള്‍ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റില്‍ വരെ പങ്കെടുത്ത് പരിചയമുള്ള കോട്ടയം ഡോഗ് സ്‌ക്വാഡ് ജില്‍, എക്‌സ്‌പ്ലോക്‌സീവ് സ്‌നിഫര്‍മാരായ റീന, ബെയ്‌ലി എന്നിവരാണ് പങ്കെടുക്കുക. അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഷോയാണ് നടത്തുക. ഡോഗ് ട്രെയിനര്‍ ഇന്‍ ചാര്‍ജായ കെ. പി ജയരാജിന്റെ ചുമതലയില്‍ ഹാന്‍ഡിലര്‍മാരായ ബിജുകുമാര്‍,അനൂപ്കുമാര്‍, സജികുമാര്‍, ശിവപ്രസാദ്, ആന്റണി, എസ്. സജികുമാര്‍ എന്നിവരുടെ പരിശീലനത്തിലാണ് നായ്ക്കള്‍ സ്റ്റേജില്‍ എത്തുക.                                  (കെ.ഐ.ഒ.പി.ആര്‍-912/18)   

 

date