Skip to main content

കളിമണ്‍ പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വായ്പ 

 
കളിമണ്‍ പാത്രങ്ങളുടെ  നിര്‍മ്മാണത്തിനും വിപണനത്തിനും   സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നൽകുന്ന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. കളിമണ്‍ ഉത്പന്ന നിര്‍മ്മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെയും ആശ്രിതരെയുമാണ് പരിഗണിക്കുന്നത്. 

പരമാവധി രണ്ടു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പലിശ നിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവുമായിരിക്കും. ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്.  പ്രായപരിധി 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും  www.keralapottery.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷ ആവശ്യമായ  രേഖകള്‍ സഹിതം മാര്‍ച്ച് അഞ്ചിന് വൈകുന്നേരം അഞ്ചിനകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ നല്‍കണം.

date