Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ജില്ലയില്‍ കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി മെയ് 16നകം ജില്ലാ ലേബര്‍ ഓഫീസിലോ ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, പുതുപ്പളളി, കാഞ്ഞിരപ്പളളി, പാലാ, വൈക്കം എന്നീ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലോ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 2018 ഏപ്രില്‍ മാസം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ ഇനി ഹാജരാക്കേണ്ടതില്ല. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നേരിട്ടെത്തി ഒപ്പിടുന്നതിനുളള സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2564365
(കെ.ഐ.ഒ.പി.ആര്‍-900/18)
date
- Log in to post comments