Skip to main content

യു.ജി. പ്രവേശനം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. സ്വയംഭരണ കോളേജ് എന്ന നിലയില്‍ മഹാരാജാസ് കോളേജിലേക്കുള്ള പ്രവേശനം യൂണിവേഴ്‌സിറ്റിയുടെ പൊതു പ്രവേശനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ പ്രത്യേകം അപേക്ഷിക്കണം. മെയ് 15 മുതല്‍ www.maharajas.ac.in എന്ന വെബ് സൈറ്റില്‍ അപേക്ഷ സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ 50 രൂപ ഫീസടച്ച് അപേക്ഷിക്കേണ്ടതാണ്. ഫീസടച്ച ശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി 30 ആണ്. ജൂണ്‍ 7 ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് കോളേജില്‍ എത്തിക്കണം. 

ആര്‍ട്ട്‌സ് (കള്‍ച്ചറല്‍)/ സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍ പ്രവേശനം തേടുന്നവരും ഭിന്നശേഷി വിഭാഗത്തില്‍പെടുന്നവരും കോളേജ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആപ്ലിക്കേഷന്‍ പ്രിന്റ് ഔട്ടുമായി ഓഫീസില്‍ നിന്ന് പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിച്ച് മെയ് 30ന് മുന്‍പായി കോളേജില്‍ സമര്‍പ്പിക്കണം. 

ലക്ഷദ്വീപ് ക്വാട്ടയിലെ ബിരുദ പ്രവേശനം മുറപ്രകാരം മറ്റ് വിഭാഗങ്ങളിലെ പ്രവേശനം അവസാനിക്കുന്നത് വരെ നടത്തുന്നതാണ്. ബി.എ. മ്യൂസിക് ബിരുദ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള  അഭിരുചി പരീക്ഷ ജൂണ്‍ 5 ന് രാവിലെ 10 മണിക്ക് നടക്കും. വിശദ വിവരങ്ങളും സമയക്രമവും www.maharajas.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍  0484  2352838 email - adms2018@maharajas.ac.in

date