Post Category
കര്‍മ്മ പദ്ധതി വിശദീകരണ ശില്‍പശാല
ജില്ലാ സാക്ഷരതാമിഷന്‍ പ്രേരക്മാര്‍ക്കായി സംഘടിപ്പിക്കുന്ന കര്‍മ്മപദ്ധതി വിശദീകരണ ശില്‍പശാല ഇന്ന് (15) ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളില്‍ രാവിലെ 11 ന് നടക്കും. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്ഷരലക്ഷം, സമഗ്ര, നവചേതന, ചങ്ങാതി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, പുരാരേഖ സര്‍വെ, അക്ഷര കൈരളി ക്യാമ്പെയിന്‍, അക്ഷരസാഗരം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് സെപ്തംബര്‍ വരെയുളള കര്‍മ്മപദ്ധതികള്‍ക്കാണ് സാക്ഷരതാമിഷന്‍ രൂപം നല്‍കിയിട്ടുളളത്.
ശില്‍പശാലയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസി. കോര്‍ഡിനേറ്റര്‍ പി പി സിറാജ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, കെ വി രാഘവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments