Skip to main content

വാക്‌സിന്‍ വിതരണം

പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ച ഇന്നലെ(മാര്‍ച്ച് 1) ജില്ലയില്‍ 308 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 303 പേര്‍ 60 വയസിന് മുകളിലുള്ളവരാണ്. അഞ്ചുപേര്‍ 45നുമുകളില്‍ പ്രായവും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളവരാണ്. 

വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതായി എസ്.എം.എസ്  ലഭിച്ചവര്‍ക്ക് രജിസ്റ്റര്‍ നമ്പരും തിരിച്ചറിയല്‍ രേഖയുമായി സൗകര്യപ്രദമായ ഏതു കേന്ദ്രത്തില്‍ എത്തിയാലും പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.

date