Skip to main content

ചിത്രം വ്യക്തമായി:  ചെങ്ങന്നൂരിൽ നോട്ടയുൾപ്പെടെ 18 സ്ഥാനാർത്ഥികൾ

ആലപ്പുഴ:  ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. മത്സര രംഗത്ത് നോട്ടയുൾപ്പടെ 18 സ്ഥാനാർഥികളാണ് അവശേഷിക്കുന്നത്. ഇതോടെ പോളിങ് ബൂത്തിൽ രണ്ടു വോട്ടിങ് യന്ത്രം വേണ്ടിവരും. പിൻവലിക്കാനുൂള്ള സമയം പിന്നിട്ടതോടെ വരണാധികാരിയായ ആർ.ഡി.ഒ. എം.വി.സുരേഷ് കുമാർ സ്ഥാനാർഥികൾക്ക് ചിഹ്നങ്ങളും അനുവദിച്ചു.  ബാലറ്റു പേപ്പറിൽ വരുന്ന ക്രമത്തിൽ സ്ഥാനാർത്ഥിയുടെ പേര്, കക്ഷി, ചിഹ്നം എന്ന ക്രമത്തിൽ ഇനിപ്പറയുന്നു. 

അഡ്വ. ഡി. വിജയകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) കൈ, അഡ്വ. പി.എസ്. ശ്രീധരൻപിള്ള (ഭാരതീയ ജനത പാർട്ടി) താമര, സജി ചെറിയാൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ- (മാർക്‌സിസ്റ്റ്) ചുറ്റിക അരിവാൾ നക്ഷത്രം, ജിജി പുന്തല (രാഷ്ട്രീയ ലോക് ദൾ) ഹാൻഡ് പമ്പ്, മധു ചെങ്ങന്നൂർ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ- കമ്മ്യൂണിസ്റ്റ്) ബാറ്ററി ടോർച്ച്, രാജീവ് പള്ളത്ത് (ആം ആദ്മി പാർട്ടി) തൊപ്പി, സുഭാഷ് നാഗ (അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇൻഡ്യ) കോട്ട്, അജി എം. ചാലാക്കേരി (സ്വതന്ത്രൻ) ടെലിവിഷൻ, അഡ്വ. ഉണ്ണി കാർത്തികേയൻ (സ്വതന്ത്രൻ) കുടം, എം.സി. ജയലാൽ (സ്വതന്ത്രൻ)  മോതിരം, മുരളി നാഗ (സ്വതന്ത്രൻ) മെഴുകുതിരികൾ, മോഹനൻ ആചാരി (സ്വതന്ത്രൻ) നെക്‌ലെയ്‌സ്, ശിവപ്രസാദ് ഗാന്ധി കെ.എം. (സ്വതന്ത്രൻ) തേങ്ങ, ശ്രീധരൻപിള്ള (സ്വതന്ത്രൻ) പഴവർഗ്ഗങ്ങളടങ്ങിയ കൂട, എ.കെ. ഷാജി (സ്വതന്ത്രൻ) വിസിൽ, സോമനാഥ വാര്യർ ടി.കെ. (സ്വതന്ത്രൻ) ഓടക്കുഴൽ, സ്വാമി സുഖാകാശ് സരസ്വതി (സ്വതന്ത്രൻ) ടെലിഫോൺ, ഇവരാരുമല്ല (നോട്ട) *.

 

(പി.എൻ.എ 1011/ 2018)

 

date