പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ പ്രതിരോധ പ്രര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം: മന്ത്രി കെ.ടി ജലീല്‍
പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ആളുകള്‍ മരണപ്പെടുന്ന സാഹചര്യമൊഴിവാക്കാന്‍ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കണമെന്ന് തദ്ദേശ സ്വയം ഭരണം വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. ജില്ലാ. പഞ്ചായത്തില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരന്നുന്നു അദ്ദേഹം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഡെങ്കിപ്പനി പിടിപെട്ട് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വാര്‍ഡിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തണം. ജില്ലയില്‍ ജനസംഖ്യ കൂടുതലായതിനാല്‍ ചെറിയ അശ്രദ്ധ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ ഇടയാക്കും. പഞ്ചായത്ത് പ്രസിഡന്റ് മാരും സെക്രട്ടറിമാരും വാര്‍ഡ് മെമ്പര്‍മാരും പൊതുജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
മീറ്റിങ്ങില്‍ പങ്കെടുക്കാത്തത് ഗൗരവമായി കാണും
അവലോകന യോഗത്തില്‍ ചില പഞ്ചായത്ത് സെക്രട്ടിമാരും ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുക്കാത്തത് അതീവ ഗൗരവമയിട്ടാണ് കാണുന്നതെന്നു മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. എല്ലാ ബ്ലോക്കുകളിലും ഷ്രഡിങ് യൂനിറ്റുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണം. ഷ്രെഡിങ് യൂനിറ്റുകള്‍ക്കെതിരെയുള്ള പരാതി അടിസ്ഥാന രഹിതമാണ്. ഇതു സംബന്ധിച്ച് പരാതിയുള്ളവര്‍ മലപ്പുറം നഗരസഭിയല്‍ സ്ഥാപിച്ച ഷ്രഡിങ് യൂനിറ്റ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍, ജില്ലാ പ്രസിഡന്റ് സെക്രട്ടറി പ്രീതി മേനോന്‍, ഡിഎംഒ ഡോ. കെ സക്കീന, ഡെപ്യൂട്ടി ഡിഎംഒ ഡോ. മുഹമ്മദ് ഇസ്മയില്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെഒ അരുണ്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ ജ്യോതിഷ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments