Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

മങ്കട ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍  ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഇക്കണോമിക്‌സ്, സൈക്കോളജി, ഫിസിയോളജി, ബികോം ആന്‍ഡ് ബി.ബി.എ, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിന്ദി, ഉറുദു, പൊളിറ്റിക്കല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ജേണലിസം എന്നിവയിലാണ് ഒഴിവുകള്‍. ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുമുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അസ്സല്‍ രേഖകളുമായി എത്തണം.  കൂടിക്കാഴ്ച മെയ് 16 മുതല്‍ 24 വരെ രാവിലെ 10.30 മുതല്‍ കോളേജില്‍ നടക്കും.  നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുളളവരേയും പരിഗണിക്കും.  ഫോണ്‍: 04933-202135

 

date