കണ്ണൂര്‍ അറിയിപ്പുകള്‍ 08-03-2021
ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം
ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 17,18 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ഇന്ന്(മാര്‍ച്ച് 9) രാവിലെ 10 മണി മുതല്‍ 0497 2763473 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് മാത്രമേ ട്രെയിനിംഗ് ലഭിക്കൂ.
പ്രാദേശിക അവധി നല്‍കി
തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തില്‍ മാര്‍ച്ച് 31 ന് ആറാട്ട് ഉത്സവം നടക്കുന്നതിനാല്‍ അന്നേ ദിവസം വൈകിട്ട് നാല് മണി മുതല്‍ കണ്ണൂര്‍ താലൂക്ക് പരിധിയിലെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി നല്‍കിയതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
'ഹരിത കവിയരങ്ങ്' ഇന്ന്
ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഹരിത പെരുമാറ്റച്ചട്ട പ്രചാരണത്തിനായി ജില്ലാ ശുചിത്വമിഷന്‍ നടത്തുന്ന 'അങ്കച്ചൂടിനൊരു ഹരിതക്കുട' എന്ന ക്യാമ്പയിന്റെ ആദ്യ പരിപാടിയായ 'ഹരിത കവിയരങ്ങ്' ഇന്ന് (മാര്‍ച്ച് ഒമ്പത് ചൊവ്വാഴ്ച) നടക്കും.
വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കുന്ന കവിയരങ്ങിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിക്കും. 15 കവികള്‍ ഹരിത കവിതകള്‍ അവതരിപ്പിക്കും.
അപേക്ഷ ക്ഷണിച്ചു
ഗവ. ഐടിഐയിലെ ഐഎംസി നടത്തുന്ന ക്വാളിറ്റി അഷ്വറന്‍സ്/ ക്വാളിറ്റി കണ്‍ട്രോള്‍ (മെക്കാനിക്കല്‍, എഎസ്എന്‍ടി എന്‍ഡിടി ലെവല്‍ 2 ) എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ/ബിടെക്, ഏതെങ്കിലും ബിരുദം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15നകം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8281723705.
ഗതാഗതം നിരോധിച്ചു
ചാല മൗവ്വഞ്ചേരി റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം ഇന്ന്( മാര്‍ച്ച് 9 ചൊവ്വാഴ്ച) മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചു. ഇത് വഴി കടന്ന് പോകേണ്ട വാഹനങ്ങള്‍ ഉചിതമായ മറ്റ് റോഡുകള്‍ വഴി പോകേണ്ടതാണെന്ന് കണ്ണൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ചോനാടം - കുണ്ടുചിറ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 12 വരെ ഈ റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ചോനാടത്ത് നിന്നും പൊന്ന്യം പാലത്തിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പൊന്ന്യം പാലം - സ്രാമ്പി റോഡ് വഴി കടന്നു പോകേണ്ടതാണെന്ന് കണ്ണൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പൊതു തെളിവെടുപ്പ്
തളിപ്പറമ്പ് താലൂക്കിലെ എരുവേശ്ശി വില്ലേജില്‍ റീ സര്‍വ്വേ ബ്ലോക്ക് നമ്പര്‍ 83, റീ സര്‍വ്വെ നമ്പര്‍ നാല് എന്നീ സ്ഥലത്ത് എം എ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഇരിക്കൂര്‍ റോക്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്‌റ്റോണ്‍ ക്വാറി എന്ന സ്ഥാപനത്തിന്റെ ധാതു ഖനന പാരിസ്ഥിതിക അനുമതി പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പൊതുതെളിവെടുപ്പ് മാര്‍ച്ച് 10 ബുധനാഴ്ച രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പദ്ധതിയെക്കുറിച്ച് ആശങ്കയുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ നേരിട്ടോ, രേഖാ മൂലമോ പബ്ലിക് ഹിയറിംഗ് സമയത്ത് അവതരിപ്പിക്കാവുന്നതാണ്. സൂം ആപ് മുഖേനയും ഹിയറിംഗില്‍ പങ്കെടുക്കാം. മീറ്റിംഗ് ഐഡി: 889970497746, പാസ്‌വേഡ്: 246438.
തളിപ്പറമ്പ് താലൂക്കില്‍ നെടിയേങ്ങ വില്ലേജില്‍ 25/1എ(25/2308), 25/1എ(25/2310), 25/1എ(25/2309), 28(28/274), 28(28/133), 25/1എ(25/2312), 28(28/102), 25/1എ(25/130), 28(28/263), 28(28/131), 25/1എ(25/2306), 25/1എ(25/2307), 25/1എ(25/2339), 28(2/134), 28(28/262), 28(28/101), 28(28/130), 28(28/132), 28(28/275), 28(28/261) എന്നീ സര്‍വ്വേ നമ്പറുകളില്‍ ഉള്ള പീറ്റര്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള സെറ ഗ്രാനൈറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ധാതു ഖനന പാരിസ്ഥിതിക അനുമതി പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പൊതുതെളിവെടുപ്പ് മാര്‍ച്ച് 10 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പദ്ധതിയെക്കുറിച്ച് ആശങ്കയുള്ളവര്‍ അഭിപ്രായങ്ങള്‍ നേരിട്ടോ, രേഖാ മൂലമോ പബ്ലിക് ഹിയറിംഗ് സമയത്ത് അവതരിപ്പിക്കാവുന്നതാണ്. സൂം ആപ് മുഖേനയും ഹിയറിംഗില്‍ പങ്കെടുക്കാം. മീറ്റിംഗ് ഐഡി: 88209517313, പാസ്‌വേഡ്: 055747
- Log in to post comments