Skip to main content

ഓര്‍ഫനേജ് ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗം

ഓര്‍ഫനേജുകള്‍ക്കും മറ്റ് ധര്‍മ്മസ്ഥാപനങ്ങള്‍ക്കും അനുവദിച്ച ബി.പി.എല്‍ നിരക്കിലുള്ള റേഷന്‍ സാധനങ്ങള്‍ മുടക്കം കൂടാതെ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഓര്‍ഫനേജ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.  ജില്ലയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ ആരോഗ്യ പരിശോധന കൃത്യമായി നടക്കുന്നൂ എന്ന് ഉറപ്പുവരുത്തുന്നതിന് യോഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  മഴക്കാല രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജൂണ്‍ മാസത്തില്‍ തന്നെ ആരോഗ്യ പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
  ഓര്‍ഫനേജുകളിലെ താമസക്കാര്‍ക്ക് വില്ലേജ് ഓഫീസുകളില്‍ നിന്നും
ഡെസ്റ്റിറ്റ്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും തീരുമാനമായി.  ഓര്‍ഫനേജുകളിലെ താമസക്കാരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായവും രണ്ട് പേര്‍ക്ക് ഉന്നത പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പും അനുവദിച്ചു.  ജില്ലയില്‍ ഒഴിഞ്ഞു കിടക്കുന്ന ഓര്‍ഫനേജ് കൗണ്‍സിലറുടെ തസ്തികയില്‍ നിയമനം നടത്തുന്നതിനും തീരുമാനമായി.
യോഗത്തില്‍ എം.എല്‍.എ മാരായ പി.ഉബൈദുള്ള, വി. അബ്ദുറഹിമാന്‍,
എ.ഡി.എം വി. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹാജറുമ്മ ടീച്ചര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അഹമ്മദ് ഹഫ്‌സല്‍, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ടി.ടി ജയശ്രീ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാജ്ഞലി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.

 

date