Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 09-03-2021

കൂടിക്കാഴ്ച മാറ്റി

മാര്‍ച്ച് 10 ബുധനാഴ്ച കണ്ണൂര്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നടത്താനിരുന്ന ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിയതായി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.

വയര്‍മാന്‍ പ്രായോഗിക പരീക്ഷ 16 മുതല്‍

സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ പ്രായോഗിക പരീക്ഷ മാര്‍ച്ച് 16 മുതല്‍ 19 വരെ കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ നടത്തും.  മാര്‍ച്ച് 12 നകം ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ പാസ്‌പോര്‍ട്ട് സൈസിലുള്ള രണ്ട് ഫോട്ടോയും വയര്‍മാന്‍ എഴുത്ത് പരീക്ഷയുടെ അസ്സല്‍ ഹാള്‍ടിക്കറ്റുമായി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ബന്ധപ്പെടണം.  ഫോണ്‍: 0497 2700882.

പുനപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍ കേരള-മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നടത്തുന്ന ഡിസിഎ കോഴ്‌സ് ആറാം ബാച്ചിലേക്ക് പുനപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌കോള്‍ കേരള ഡിസിഎ നാലാം ബാച്ച് മുതലുള്ള കുട്ടികള്‍ക്ക് ഇന്ന് (മാര്‍ച്ച് 10) മുതല്‍ മാര്‍ച്ച് 30 വരെ www.scolekerala.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
ഡിസിഎ കോഴ്‌സില്‍ ഒരു ബാച്ചില്‍ ചേര്‍ന്ന ശേഷം സമ്പര്‍ക്ക ക്ലാസ്സില്‍ പങ്കെടുക്കാത്തവര്‍, ഹാജര്‍നില കുറഞ്ഞതിനാല്‍ ഡിസിഎ പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷം വരെ തുടര്‍ ബാച്ചുകളിലെ സമ്പര്‍ക്ക ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിന് പുനപ്രവേശനത്തിലൂടെ അവസരം ലഭിക്കും.  500 രൂപയാണ് പുനപ്രവേശന ഫീസ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം  അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ നേരിട്ടോ സ്പീഡ്/ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കോള്‍ കേരള വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2342950, 2342271, 2342369.

ക്വട്ടേഷന്‍ ക്ഷണിച്ചു

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ 600 വിഎ യു പി എസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 15 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2346027.

date