ട്രാന്‍സ്ജെന്‍ഡര്‍ സെല്‍, 24 X 7 ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍പ്പ് ലൈന്‍ എന്നിവയുടെ ഉദ്ഘാടനം ഇന്ന് (മേയ് 16) മുഖ്യമന്ത്രി നിര്‍വഹിക്കും
ട്രാന്‍സ്ജെന്‍ഡര്‍ സെല്‍, 24 X 7 ഹെല്‍പ്പ് ലൈന്‍ (ക്രൈസിസ് മാനേജ്മെന്റ് സെന്റര്‍) എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മേയ് 16) വൈകുന്നേരം അഞ്ചിന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആരോഗ്യവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ജൂണില്‍ എറണാകുളത്ത് നടക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തിന്റെ പ്രഖ്യാപനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും.
കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികോപഹാരമായാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ട്രാന്‍സ്ജെന്‍ഡര്‍ സൗഹാര്‍ദ്ദപരമായ നിരവധി പദ്ധതികളാണ് കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ആവിഷ്കരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായാണ് ട്രാന്‍സ്ജെന്‍ഡര്‍ സെല്ലും 24 മണിക്കൂര്‍ ട്രാന്‍സ്ജെന്‍ഡര്‍ ഹെല്പ് ലൈനും സ്ഥാപിച്ചത്.
പി.എന്‍.എക്സ്.1798/18
- Log in to post comments