താല്‍ക്കാലിക അധ്യാപക നിയമനം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മടിക്കൈ മോഡല്‍ കോളേജില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. കോമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് , ഇലക്‌ട്രോണിക്‌സ് , മാത്തമാറ്റിക്‌സ് , വിഷയങ്ങളില്‍ ഫുള്‍ടൈം അധ്യാപകരെയും കമ്പ്യൂട്ടര്‍ പ്രോഗ്രാമറെയും ഈ മാസം 23 ന് രാവിലെ 10.30 നും ഇംഗ്ലീഷ്, മലയാളം, ഹിന്ദി, വിഷയങ്ങളില്‍ ഫുള്‍ടൈം അസിസ്റ്റന്റ് പ്രൊഫസര്‍മാരെയും, ജേര്‍ണലിസം , ഹിസ്റ്ററി വിഷയങ്ങളില്‍ പാര്‍ട്ട് ടൈം അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും തസ്തികകളിലേക്ക് 24 ന് രാവിലെ 10.30 നും, മടിക്കൈ കാഞ്ഞിരപ്പൊയിലില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. യു.ജി.സി നെറ്റ്, പി.എച്ച്.ഡി, മുന്‍പരിചയം അഭിലഷണീയം. 65 വയസ് കവിയാത്ത വിരമിച്ച അധ്യാപകരെയും പരിഗണിക്കും. ഫോണ്‍.0467 2240911.
- Log in to post comments