Post Category
വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇന്ന്
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് (മാര്‍ച്ച് 14) കൊവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. എന്നാല്‍ നാല് സ്വകാര്യ ആശുപത്രികളില്‍ ഞായറാഴ്ച വാക്സിനേഷന്‍ സൗകര്യം ഒരിക്കിയിട്ടുണ്ട്. ഓണ്‍ലൈനായായി രജിസ്റ്റര്‍ ചെയ്ത് ആശുപത്രികള്‍ തെരഞ്ഞെടുക്കാം. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച 250 രൂപ ഫീസിനത്തില്‍ നല്‍കണം. വാക്സിനേഷന്‍ സൗകര്യം ഒരിക്കിയിട്ടുള്ള ആശുപത്രികള്‍- പയ്യന്നൂര്‍ അനമായ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സബാ ഹോസ്പിറ്റല്‍, കണ്ണൂര്‍ അശോക ഹോസ്പിറ്റല്‍, കണ്ണൂര്‍ കൊയിലി ഹോസ്പിറ്റല്‍.
date
- Log in to post comments